വിദേശ മലയാളികള്‍ക്കായി നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്: സേവനം ഇനിമുതല്‍ മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിലും

  • Post category:news
  • Reading time:1 min read
You are currently viewing വിദേശ മലയാളികള്‍ക്കായി നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്: സേവനം ഇനിമുതല്‍ മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിലും

നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന്‍റെ സേവനം മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്നു. ഇപ്പോള്‍ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലുള്ള ഈ ആംബുലന്‍സ് സേവനം 294 പേര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശമലയാളികളെ അവരുടെ വീട്ടിലേക്കോ ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്നതിനും വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ ഭൗതികശരീരം വിമാനത്താവളങ്ങളില്‍ നിന്ന് വീട്ടിലെത്തിക്കുന്നതിനുമാണ് ഈ സേവനം നടപ്പാക്കുന്നത്.

0Shares