വിദേശ കറന്‍സി കടത്തിനായി ഉപയോഗിച്ചത് പൊളിക്കാത്ത നിലക്കടലയും മീറ്റ് ബോള്‍സും; കള്ളക്കടത്തിന്‍റെ പുതിയരീതിയിൽ അന്തംവിട്ട് ഉദ്യോഗസ്ഥര്‍

  • Post category:news
  • Reading time:1 min read
You are currently viewing വിദേശ കറന്‍സി കടത്തിനായി ഉപയോഗിച്ചത് പൊളിക്കാത്ത നിലക്കടലയും മീറ്റ് ബോള്‍സും; കള്ളക്കടത്തിന്‍റെ  പുതിയരീതിയിൽ അന്തംവിട്ട് ഉദ്യോഗസ്ഥര്‍

കള്ളക്കടത്തിന്‍റെ പുതിയരീതി കണ്ട് അന്തംവിട്ടു ഡല്‍ഹി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍. സംശയകരമായ പെരുമാറ്റത്തെ തുടര്‍ന്ന് ഒരു യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് ഇന്നേവരെ കാണാത്തരീതിയില്‍ വിദേശകറന്‍സികള്‍ ഒളിപ്പിച്ചത് കണ്ടത്. ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനിലിലാണ് മുറാദ് അലി (25) എന്ന യുവാവ് വിമാനമിറങ്ങിയത്.

ഇതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചു. മുറാദിന്‍റെ ബാഗും മറ്റും പരിശോധിച്ചപ്പോള്‍ ആദ്യനോട്ടത്തില്‍ ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ ബാഗിനുള്ളിലെ ഭക്ഷ്യവസ്തുക്കളിലായിരുന്നു ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സി ഒളിപ്പിച്ചുവെച്ചിരുന്നത്.

ബാഗിനുള്ളിലുണ്ടായിരുന്ന തൊലി പൊളിക്കാത്ത നിലക്കടലക്കുള്ളിലും മീറ്റ് ബോള്‍സിനുള്ളിലും ബിസ്‌കറ്റ് പാക്കറ്റിനുള്ളിലുമാണ് മുറാദ് വിദേശ കറന്‍സികള്‍ ഒളിപ്പിച്ചിരുന്നത്. ഏകദേശം 45 ലക്ഷത്തോളം രൂപയുടെ വിദേശകറന്‍സിയാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. ഭക്ഷ്യവസ്തുക്കളില്‍നിന്ന് കറന്‍സി പുറത്തെടുക്കുന്നതിന്‍റെ ദൃശ്യങ്ങളും സി.ഐ.എസ്.എഫ്. ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

0Shares