വിജയ്ക്ക് പിന്തുണയുമായി എസ്.എഫ്.ഐയും പി. വി അന്‍വര്‍ എം.എല്‍.എയും

  • Post category:news
  • Reading time:1 min read
You are currently viewing വിജയ്ക്ക് പിന്തുണയുമായി എസ്.എഫ്.ഐയും പി. വി അന്‍വര്‍ എം.എല്‍.എയും

വിജയ്ക്ക് പിന്തുണയുമായി എസ്.എഫ്.ഐയും പി. വി അന്‍വര്‍ എം.എല്‍.എയും രംഗത്ത്. വിജയ്‍യെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് എസ്.എഫ്.ഐ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിജയ്ക്കെതിരെയുള്ള നടപടിയെ വിമര്‍ശിച്ചത്.

നിലമ്പൂര്‍ എം.എല്‍.എ പി. വി അന്‍വറും വിജയ്ക്ക് പിന്തുണയുമായെത്തി. വിജയ് ചിത്രം മെര്‍സല്‍ ദ്രാവിഡ മണ്ണില്‍ ബി.ജെ.പിയുടെ വളര്‍ച്ചക്ക് തടയിട്ടെന്നും സി. ജോസഫ് വിജയ്ക്ക് ഐക്യദാര്‍ഢ്യമെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍ താരം വിജയിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ സംയമനം പാലിക്കാന്‍ ആരാധകര്‍ക്ക് നിര്‍ദേശം നല്‍കി വിജയ് ഫാന്‍സ് അസോസിയേഷന്‍. ചോദ്യം ചെയ്യല്‍ രാത്രിയിലും തുടരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ രംഗത്തെത്തിയത്. അതേസമയം സമൂഹ മാധ്യമങ്ങളില്‍ താരത്തിന് പിന്തുണയുമായെത്തി. #WeStandWithVijat, #Thalapathy തുടങ്ങിയ ഹാഷ്ടാഗുകളുമായി ഫേസ്ബുക്കിലും ട്വിറ്ററിലും വാട്സ് ആപ്പിലുമായി ആയിരങ്ങളാണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

അതേസമയം തമിഴ് സിനിമാ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ആദായനികുതി വകുപ്പ് പരിശോധന തുടരുന്നു. തമിഴ്‌നാട്ടിൽ 38 സ്ഥലങ്ങളിൽ ആരംഭിച്ച തിരച്ചിൽ രാത്രിയിലും തുടര്‍ന്നു. സിനിമാ നിർമാണത്തിന് ഫണ്ട് നൽകുന്ന അൻപു ചെഴിയന്‍റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു.

0Shares