
ചെന്നൈ : തമിഴിൽ തരംഗമായ വിക്രം ചിത്രം “അന്യന്‍” ഏവർക്കും സുപരിചിതമാണ്. അതുപോലെതന്നെ ആ സിനിമയിലെ നായികയെയും. വിക്രം നായകനായി അഭിനയിച്ച സിനിമയിലെ നായിക “സദ” എല്ലാവരുടെയും മനം കവരുകയും ചെയ്തിരുന്നു. അന്യന് ശേഷം ഒരുപാട് സിനിമകളില്‍ സദ പിന്നീട് അഭിനയിച്ചെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാനായില്ല എന്ന് വേണം പറയാൻ. എന്നാൽ ഇപ്പോളിതാ “സദ” എല്ലാവരെയും ഒരുപോലെ ഞെട്ടിക്കാൻ ഒരിങ്ങിയിരിക്കുകയാണ് തന്റെ പുതിയ സിനിമയിലൂടെ.
അബ്ദുല്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ‘സദ’ ശക്തമായ കഥാപാത്രവുമായി എത്തുന്നത്. ചിത്രത്തിൽ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് സദ എത്തുകയെന്നും, ഇതൊരു വേറിട്ട സിനിമയാണെന്നും സംവിധയകാൻ വെളിപ്പെടുത്തി. തെന്നിന്ത്യന്‍ സുന്ദരിയായ സദ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ വളരെ കുറച്ച് മാത്രമെ നടിയെ തേടി എത്തിയത്. അത് കൊണ്ട് തന്നെ ഈ സിനിമയിലൂടെ കൂടുതൽ ശ്രദ്ധ നേടാനാകുമെന്ന വിശ്വാസത്തിലാണ് നടി.

“ടോര്‍ച്ച്‌ലൈറ്റ്” എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ലൈംഗിക തൊഴിലാളിയുടെ കഥയാണ് പറയുന്നതെങ്കിലും രാത്രിയില്‍ റോഡിലിറങ്ങി ഇടപാടുകാരെ കാത്തിരിക്കുന്ന സ്ത്രീകളുടെ കഥ അല്ലെന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമയ്ക്ക് വേണ്ടി നിരവധി ലൈംഗിക തൊഴിലാളികളെ നേരിട്ട് കാണുകയും അവരുടെ കഥകള്‍ കേട്ട് സിനിമയ്ക്ക് തിരക്കഥ ഒരുക്കുകയുമായിരുന്നു. പരിതാപകരമായ ജീവിതമാണ് പലരുടെയും. കുടുംബം പുലര്‍ത്താന്‍ മറ്റ് വഴികളില്ലാതെ വന്നപ്പോഴാണ് പലരും ഈ തൊഴിലിലേക്ക് എത്തിയതെന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി പല നടിമാരെ തേടി നടന്നിരുന്നെങ്കിലും ആരും കഥാപാത്രത്തെ ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ സദയ്ക്ക് കഥ വളരെ ഇഷ്ടപ്പെടുകയും സിനിമ ഏറ്റെടുക്കുകയുമായിരുന്നു. സദയ്‌ക്കൊപ്പം റിത്വികയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം പുതുമുഖങ്ങളായ ഉദയ, ശിവശക്തി, ദിനേശ, സംവിധായകനായ വെങ്കിടേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.