
പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ അമല പോളിന്റെ വാദം തെറ്റെന്ന് ക്രൈംബ്രാഞ്ച്. വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജരേഖകള്‍ ചമച്ചാണെന്നും താരത്തെ ചോദ്യം ചെയ്യണമെന്നും ക്രൈംബാഞ്ച് പറഞ്ഞു. അമലയും വീട്ടുടമയും നല്കിയ വിവരങ്ങളിലും പൊരുത്തക്കേടുണ്ട്. വീടിന്റെ താഴത്തെ നിലയിലാണ് താമസിച്ചതെന്നാണ് വീട്ടുടമ പറഞ്ഞത്. എന്നാല്‍ മുകളിലത്തെ നിലയിലാണെന്നാണ് അമല വ്യക്തമാക്കിയത്. നോട്ടറി നല്കിയ വിവരവും അമലയ്ക്കെതിരെയാണ്. അമല നേരിട്ടല്ല എത്തിയത്. ഏജന്റാണ് എത്തിയത്. അമലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കും.

ഓഗസ്ത് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമലാ പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ വാങ്ങിയത്. ഓഗസ്ത് ഒമ്ബതിന് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. തിലസപ്പെട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് കാര്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് . ഈ വിലാസത്തിലുള്ള വീട് ഒരു എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടേതാണ്. ഇവര്‍ക്ക് അമല പോളിനെ നേരിട്ട് അറിയുക പോലുമില്ല. കാര്‍ രജിസ്ട്രേഷന് ചെയ്ത കാര്യവും ഇവരാരും അറിഞ്ഞിരുന്നില്ല.
പോണ്ടിച്ചേരിയില്‍ സ്ഥിരതാമസക്കാരിയല്ല അമല പോള്‍. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരായിരിക്കണം എന്നു ചട്ടം നിലവില്‍ ഉണ്ട് . മുന്‍പ് സമാനമായ കേസുകളില്‍ നടന് ഫഹദ് ഫാസിലിനെയും സുരേഷ്ഗോപിയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതില്‍ ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടുകയും സുരേഷ്ഗോപിയെ പത്തുദിവസത്തേക്ക് അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
