വാര്‍ത്താ സമ്മേളനത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ കരിങ്കൊടി.

  • Post category:news
  • Reading time:1 min read
You are currently viewing വാര്‍ത്താ സമ്മേളനത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ കരിങ്കൊടി.

തിരുവനന്തപുരം: വിവാദ വാര്‍ത്തകള്‍ കൊണ്ടും വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരത്താലും ശ്രദ്ധ പിടിച്ചു പറ്റിയ തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിന്റെ പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ക്കെതിരെ വാര്‍ത്താ സമ്മേളനത്തിനിടെ എ.ബി.പി.പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.  

വാര്‍ത്താ സമ്മേളനം നടന്നു കൊണ്ടിരിക്കെ വേദിക്ക് മുന്നിലിരുന്ന് രണ്ടുപേര്‍ കരിങ്കൊടി വീശി മുദ്രാവാക്യം വിളിക്കുകയായിരുന്നു. എന്നാല്‍ കോളജിനെതിരെയുള്ള വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ വിചിത്രവും ബാലിശവുമാണെന്ന് ലക്ഷ്മി നായര്‍ പറഞ്ഞു. തങ്ങളുടെ കോളെജ് നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ അവകാശപ്പെട്ടു. ചില കേന്ദ്രങ്ങള്‍ കോളജിനെതിരെ ദുരുദ്ദേശ്യപരമായി രംഗത്തു വന്നതു കൊണ്ടാണ് പ്രശ്‌നങ്ങള്‍ തലപൊക്കിയതെന്നും ആരോപണങ്ങളെ താന്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നുവെന്നും അവര്‍ കൂട്ടി ചേര്‍ത്തു.പ്രമുഖ ടെലിവിഷന്‍ ചാനലിലെ അവതാരക കൂടിയാണ് ലക്ഷ്മി നായര്‍.

.

0Shares