വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി; തുമ്പായത് സി.സി.ടി.വി ദൃശ്യം

  • Post category:news
  • Reading time:1 min read
You are currently viewing വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി; തുമ്പായത് സി.സി.ടി.വി ദൃശ്യം

ഹോങ്കോങ്: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാകിയ ഭര്‍ത്താവ് അറസ്റ്റില്‍. ഹോങ്കോങ് സര്‍വകലാശാലയിലെ അധ്യാപകനായ ചിയുങ് കി ചുങ്(50) ആണ് അറസ്റ്റിലായത്. ഈ മാസം ഇരുപത് മുതല്‍ ഭാര്യയെ കാണ്മാനില്ലെന്ന് കാട്ടി പ്രതി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അഴുകിയ നിലയില്‍ സ്യൂട്ട്‌കേസില്‍ നിന്ന് കണ്ടെത്തിയത്. കഴുത്തിനുചുറ്റും ഇലക്ട്രിക് വയര്‍ വലിഞ്ഞുമുറുകിയ നിലയിലാണ് മൃതദേഹം സ്യൂട്ട്‌കേസില്‍ നിന്ന് ലഭിച്ചത്. വഴക്കിനെത്തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പ് ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിപോയിരുന്നെന്നും പിന്നീട് തിരിച്ചുവന്നിട്ടില്ലെന്നുമായിരുന്നു ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഭാര്യ ഇറങ്ങിപോകുന്നതിന്റെ തെളിവുകള്‍ കണ്ടെത്താനായില്ല. ഇതോടെയാണ് അന്വേഷണം ചിയുങ്ങിലേക്ക് തിരിഞ്ഞത്. ഒരു വലിയ പെട്ടിയുമായി ഇയാള്‍ വീട്ടില്‍ നിന്നിറങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇതേ പെട്ടിയില്‍ അഴുകിയ നിലയില്‍ ശരീരം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് അധ്യാപകന്‍ അറസ്റ്റിലാകുന്നത്. ഇയാളുടെ ഓഫീസില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്.

0Shares