
പയ്യന്നുർ (കണ്ണൂർ): ടൈൽസ് സാനിറ്ററിവെയർ രംഗത്തെ പ്രശസ്ത ബ്രാൻഡായ എ.ബി.സി ഗ്രൂപ്പിൻ്റെ വലിയ സ്ലാബുകൾക്കായുള്ള പ്രത്യേക ഷോറൂം എ.ബി.സി മൈ ഹോം പയ്യന്നുരിൽ പ്രവർത്തനം ആരംഭിച്ചു. പയ്യന്നുർ മുൻസിപ്പൽ ചെയർമാൻ അഡ്വക്കേറ്റ് ശശി വട്ടക്കൊവ്വൽ ഉദ്‌ഘാടനം നിർവഹിച്ചു.

പയ്യന്നുർ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് വിജയകുമാർ യു, എ.ബി.സി ഗ്രൂപ്പ് ഫൗണ്ടർ ആൻഡ് എം.ഡി മുഹമ്മദ് മദനി, ഡയറക്ടർമാരായ ജാബിർ കെ.എൻ, ജുനൈദ് കെ.എൻ, അബ്ദുൽ വഹീദ് കെ, മുഹമ്മദ് തസ്ലീം, മുഹമ്മദ് ബഷീർ, തമീം കെ, റാഫി പി, എന്നിവർ പങ്കെടുത്തു. ആദ്യ വിൽപന ഫാഷൻ ഗോൾഡ് ചെയർമാൻ പൂക്കോയ തങ്ങൾ എ.ബി.സി ഗ്രൂപ്പ് ഫൗണ്ടർ ആൻഡ് എം.ഡി മുഹമ്മദ് മദനിയിൽ നിന്നും സ്വീകരിച്ചു.
