തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ചയ്ക്ക് പ്രതിവിധിയായി ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴയ്ക്കുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരള്‍ച്ചയെക്കുറിച്ച് നിയമ സഭയില്‍ നടന്ന അടിയന്തിര പ്രമേയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെക്കുറിച്ചും അത് നേരിടുന്നതിലുള്ള സര്‍ക്കാര്‍ സംവിധാനത്തിലെ അപര്യാപ്തതയെക്കുറിച്ചും വിമര്‍ശിച്ച് കൊണ്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നല്‍കിയ നോട്ടിസിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. വരള്‍ച്ചയ്‌ക്കെതിരെ മനുഷ്യനു സാധ്യമായതെല്ലാം ചെയ്യുമെന്നാണ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞത്. ഇക്കാര്യം സാധ്യമാണെങ്കില്‍ നടപ്പാക്കാനുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.
