വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; വെടിവെപ്പില്‍ മരിച്ചത് മാവോയിസ്റ്റ് നേതാവ് സി. പി ജലീലെന്ന്‍ സൂചന

  • Post category:news
  • Reading time:1 min read
You are currently viewing വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; വെടിവെപ്പില്‍ മരിച്ചത് മാവോയിസ്റ്റ് നേതാവ് സി. പി ജലീലെന്ന്‍ സൂചന

വൈത്തിരി: വയനാട് ജില്ലയിലെ വൈത്തിരിയില്‍ വെടിവെപ്പ് തുടങ്ങിയത് മാവോയിസ്റ്റുകളാണെന്നും പോലീസ് ഇതിനെതിരെ തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്നും കണ്ണൂര്‍ റേഞ്ച് ഐജി മാധ്യമങ്ങളോട് വ്യക്തമാക്കി. പോലീസുമായുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീലാണെന്നാണ് സൂചന. മറ്റൊരാള്‍ പോലീസ് കസ്റ്റഡില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സബ് കളക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് വയനാട് വൈത്തിരിയില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഇന്ന് പുലര്‍ച്ചെ വരെ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. അവസാനമായി വെടിയൊച്ച കേട്ടത് നാലരയോടെയാണെന്നാണ് നാട്ടുകാര്‍ പറഞ്ഞു. വെടിവെപ്പിനെ സംബന്ധിച്ച പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൈമാറി. വയനാട് ജില്ലാകളക്ടറുടെ സാന്നിധ്യത്തില്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുകയാണ്. കണ്ണൂര്‍ റെയ്ഞ്ച് ഐ.ജിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

0Shares