വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി; മലയാളത്തില്‍ ട്വീറ്റുമായി രാഹുല്‍ ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി; മലയാളത്തില്‍  ട്വീറ്റുമായി രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നെന്നും എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നതായും രാഹുല്‍ പറഞ്ഞു.

‘വിജയിച്ച എല്ലാവര്‍ക്കും എന്‍റെ അഭിനന്ദനങ്ങള്‍, നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു. എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാന്‍ നന്ദി അറിയിക്കുന്നു’ എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. മലയാളത്തിലായിരുന്നു ട്വീറ്റ്.

0Shares