ലോകകപ്പ് പ്രവചന മത്സരം; നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ലോകകപ്പ് പ്രവചന മത്സരം; നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിച്ചു

തളിപ്പറമ്പ(കണ്ണൂർ): വടക്കേ മലബാറിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയമായ ഷോപ്രിക്‌സ് സൂപ്പര്‍ സെന്റര്‍ ഉപഭോക്താക്കള്‍ക്കായി നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു. ജെയിംസ് മാത്യു എം.എൽ.എ, നഗരസഭാ ചെയർമാൻ മുഹമ്മദ് അള്ളാം കുളം എന്നിവർ ചേർന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിച്ചത്. പരിപാടിയിൽ ഷോപ്രിക്‌സ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് മദനി അധ്യക്ഷനായി. സായാഹ്ന പത്രം മക്തബുമായി കൈകോര്‍ത്താണ് ഷോപ്രിക്‌സ് സമ്മാനപദ്ധതി നടത്തിയത്.എം.സൗദ, കെ.വി സൈബുന്നിസ, ഫാത്തിമ ഉമ്മർ എന്നിവർ ഒന്നാം സമ്മാനമായ ബുള്ളറ്റ് ബൈക്കിന് അർഹരായി. രണ്ടാം സമ്മനമായ സി.ടി-100 ബൈക്കിന് നുറാ അഹമ്മദും മൂന്നാം സമ്മാനമായ വാഷിംഗ് മെഷിനിന് മുഹമ്മദ് ഹമാസും അർഹരായി. തെരഞ്ഞടുത്ത 25 പേർക്ക് പ്രോത്സാഹന സമ്മാനങ്ങൾ ലഭിക്കും.ഷോപ്രിക്‌സ് എം.ഡി കെ.മദനി, പാർട്ണർ കെ.എം സിദ്ദിഖ്, നഗരസഭാ വൈസ് ചെയർപേഴ്സൺ വത്സലാ പ്രഭാകരൻ, മക്തബ് പത്രാധിപർ സുനിൽ കുമാർ, മാനേജിങ് പാർട്ണർ പി.കെ മുജീബ് റഹ്മാൻ, പാർട്ണർമാരായ എം.എം ബേബി, എം.കെ മനോഹരൻ തുടങ്ങി നിരവധിപേർ സംബന്ധിച്ചു. തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന വിപുലമായ ചടങ്ങിൽ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തുമെന്ന് ഷോപ്രിക്‌സ് മാനേജ്‌മന്റ് അറിയിച്ചു.

0Shares