ലോകകപ്പില്‍ ബ്രസില്‍ ടീം ശക്തരെന്ന് ലയണല്‍ മെസ്സി; മെസ്സിയുടെ കണക്ക് കൂട്ടലുകള്‍ ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing ലോകകപ്പില്‍ ബ്രസില്‍ ടീം ശക്തരെന്ന് ലയണല്‍ മെസ്സി; മെസ്സിയുടെ കണക്ക് കൂട്ടലുകള്‍ ഇങ്ങനെ

സ്പെയ്ന്‍: ഫുട്ബോള്‍ ആരാധകര്‍ എല്ലാം ലോകകപ്പ് ഫുട്‌ബോളിനുള്ള ഒരുക്കത്തിലാണ്. കപ്പ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായാണ് ബ്രസീല്‍ റഷ്യയിലേക്ക് വിമാനം കയറുന്നത്. 23 അംഗ ടീമിനെ പരിശീലകന്‍ ടിറ്റെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആലിസണ്‍, എദേഴ്‌സണ്‍, കാസിയോ (ഗോള്‍കീപ്പര്‍മാര്‍). മാഴ്‌സലോ, ഡാനിലോ, ഫിലിപ്പെ ലൂയിസ്, ഫാഗ്‌നര്‍, മാര്‍ക്വിഞ്ഞോസ്, തിയാഗോ സില്‍വ, മിറാന്‍ഡ, പ്രെഡ്രോ ഗെരോമല്‍ (ഡിഫന്‍ഡര്‍മാര്‍). വില്ലിയന്‍, ഫെര്‍ണാണ്ടിഞ്ഞോ, പൗളീഞ്ഞോ, കാസിമിറോ, ഫിലിപ്പെ കുടീഞ്ഞോ, റെനാറ്റോ അഗസ്റ്റോ, ഫ്രെഡ് (മിഡ്ഫീല്‍ഡര്‍മാര്‍), നെയ്മര്‍, ഗബ്രിയേല്‍ ജിസ്യൂസ്, റോബര്‍ട്ടോ ഫിര്‍മിനോ, ഡഗ്ലസ് കോസ്റ്റ, ടെയ്‌സണ്‍ (ഫോര്‍വേഡുകള്‍) എന്നിവരാണ് ലോകകപ്പിനുള്ള ബ്രസീല്‍ ടീമിലുള്ളത്. ബ്രസീല്‍ ടീമിന്റെ ശക്തിയെ കുറിച്ച് അര്‍ജന്റീന സൂപ്പര്‍ താരം മെസ്സിക്ക് നന്നായി അറിയാം. മികച്ച ഫോമില്‍ കളിച്ചാണ് അവര്‍ ലോകകപ്പിന് യോഗ്യത നേടിയത്. പരിക്കില്‍ നിന്നും മോചിതനായി നെയ്മര്‍ എത്തുന്നത് അവര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുവെന്നും മെസ്സി അര്‍ജന്റീന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു സംഘം എന്ന നിലയില്‍ മികച്ച രീതിയിലാണ് അവരുടെ കളി. വ്യക്തിഗത മികവുള്ള താരങ്ങളും നിരവധി. നെയ്മര്‍, കുട്ടിഞ്ഞോ, ഗബ്രിയേല്‍ ജീസസ്, പൊളീഞ്ഞോ തുടങ്ങിയ താരങ്ങളെ വെച്ച് കൗണ്ടര്‍ അറ്റാക്കുകള്‍ കളിച്ച് എതിര്‍ടീമിനെ ബ്രസീലിന് തകര്‍ക്കാനാകും. എന്തും സാധിക്കാന്‍ ശേഷിയുള്ള മികച്ച ടീമാണ് അവരുടെത്. ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് അവരെന്നും മെസ്സി പറഞ്ഞു.

0Shares