ദോഹ: ഇന്തോ അറബ് ബന്ധം കൂടുതല്‍ ഊഷ്മളവും സുദൃഡവുമാക്കുന്നതില്‍ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലോക സംസ്‌കാരത്തിനും വൈജ്ഞാനിക നവോത്ഥാനത്തിനും അനര്‍ഘ സംഭാവനകള്‍ നല്‍കിയ അറബി ഭാഷ ചരിത്രപരവും സാഹിത്യപരവുമായ ഒട്ടേറെ സവിശേഷതകളുള്ളതാണെന്നും കോമണ്‍വെല്‍ത്ത് വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി പ്രോ ചാന്‍സിലര്‍ പ്രൊഫ. അഫ്താബ് അന്‍വര്‍ ശൈഖ് അഭിപ്രായപ്പെട്ടു. ദുബൈ ഡബ്ളിയു ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ്‍ അറബിക് മെയിഡ് ഈസിയുടെ പുതിയ പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഏറ്റവും സജീവമായ ഭാഷകളിലൊാണ് അറബി ഭാഷ. ഗള്‍ഫ് തൊഴില്‍ തേടിയെത്തുവര്‍ക്ക് ഏറെ സഹായകകരമായ ഒരു സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.
അറബികളും ഇന്ത്യക്കാരും തമ്മില്‍ കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ അറബി ഭാഷ സഹായകകരമാകുമെന്നും ഈയര്‍ഥത്തില്‍ ഡോ.അമാനുല്ലയുടെ കൃതിയുടെ പ്രസക്തി ഏറെയാണെും അദ്ദേഹം പറഞ്ഞു. ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. കോമണ്‍വെല്‍ത്ത് വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ പ്രൊഫ. രാഗേഷ് മിത്തല്‍, ഇന്തോ ഗ്ലോബല്‍ ടെക് ചെയര്‍മാന്‍ ഡോ. മുഹമ്മദ് സിദ്ധീഖ്, പ്രൊഫ. ബാബ യാറ, ഹസന്‍ അല്‍ അംരി എന്നിവര്‍ സംസാരിച്ചു. ഡോ.അബദുല്‍ മജീദ് സ്വാഗതവും ഡോ.അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.
ലോക സംസ്‌കാരത്തിനും വൈജ്ഞാനിക നവോത്ഥാനത്തിനും അനര്‍ഘ സംഭാവനകള്‍ നല്‍കിയ അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നുവെന്ന് പ്രൊഫ.അഫ്താബ് അന്‍വര്‍ ശൈഖ്