ലൊക്കേഷൻ കാണാനായി കൂടെ പോയ നടി പീഡനത്തിനിരയായി; പീഡിപ്പിച്ചത് സംവിധായകനും നടനും ചേർന്ന്; നടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി വീണ്ടും സിനിമാലോകം

  • Post category:news
  • Reading time:1 min read
You are currently viewing ലൊക്കേഷൻ കാണാനായി കൂടെ പോയ നടി പീഡനത്തിനിരയായി; പീഡിപ്പിച്ചത് സംവിധായകനും നടനും  ചേർന്ന്; നടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി വീണ്ടും സിനിമാലോകം

ഹൈദരാബാദ്: മലയാള നടിക്ക് കൊച്ചിയിലേതിന് സമാനമായി തെലുങ്കിലും നടിക്ക് നേരെ പീഡന ശ്രമം. ഓടുന്ന കാറില്‍ വച്ച്‌ തന്നെ പ്രമുഖ സംവിധായകനും യുവ നടനും ചേർന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് യുവനടിയുടെ പരാതി. തെലുങ്ക് സംവിധായകന്‍ ചലപതിക്കും നടന്‍ സൃജനുമെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ 13-നാണു സംഭവം. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് സംവിധായകനും നടനും സിനിമയുടെ ചിത്രീകരണം നടക്കുന്ന സ്ഥലമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്‌ ഭീമാവാരത്തേക്കു കൂട്ടികൊണ്ട് പോയി. യാത്രക്കിടയില്‍ കാറില്‍ വച്ച്‌ രണ്ടുപേരും തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് നടിയുടെ പരാതിയില്‍ പറയുന്നത്.


സംവിധായകനും നടനും ചേർന്ന് ലൊക്കേഷൻ കാണണം എന്ന് പറയുകയും കാറില്‍ അവര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ നിർബന്ധിക്കുകയുമായിരുന്നു. അത് കൊണ്ടാണ് താൻ അവർക്കൊപ്പം യാത്ര ചെയ്തത്. എന്നാൽ വിജയവാഡ എത്തിയതോടെ അവരുടെ സ്വഭാവം മാറി. പിന്നീട് അവര്‍ മോശമായി പെരുമാറി അവിടെനിന്ന് എന്റെ സുഹൃത്തുകൾക്ക് അയച്ച മെസ്സേജാണ് എനിക്ക് രക്ഷപെടാൻ സാധിച്ചത് എന്നും നടി പറഞ്ഞു. ഇതിന് ശേഷം സംവിധായകനും നടനും ചെയ്തത് തെറ്റാണെന്നു സമ്മതിക്കുകയും എന്നോട് മാപ്പു പറയുകയുംചെയ്തു. അതോടൊപ്പം തന്നെ ഈ വിവരം പുറത്തറിയിച്ചാല്‍ എന്റെ ഭാവി തകര്‍ത്തു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി. അത് കൊണ്ട് എന്റെ രക്ഷക്ക് വേണ്ടിയാണു ഞാൻ പോലീസിൽ പരാതിപ്പെട്ടതെന്നും നടി പറഞ്ഞു.

0Shares