ലൈംഗീകത്തൊഴിലാളികളെ വേണമെങ്കില്‍ ആധാറും വേണം; ഗോവയിലെ ഇടനിലക്കാരാണ് വിളിക്കുന്നത് പോലീസല്ലന്നറിയാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്

  • Post category:news
  • Reading time:1 min read
You are currently viewing ലൈംഗീകത്തൊഴിലാളികളെ വേണമെങ്കില്‍ ആധാറും വേണം; ഗോവയിലെ ഇടനിലക്കാരാണ് വിളിക്കുന്നത് പോലീസല്ലന്നറിയാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്

പനാജി: ബാങ്കുകളും മൊബൈല്‍ കമ്പനികളും ആധാര്‍ കാര്‍ഡും അതിന്റെ പകര്‍പ്പുകളും ആവശ്യപ്പെടുന്നത് നിര്‍ബന്ധമാക്കുന്ന വാര്‍ത്ത സാധാരണയാണ്. എന്നാല്‍ ലൈംഗികത്തൊഴിലാളികളുടെ ഇടനിലക്കാര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാലോ? ഗോവയിലെ പനാജിയില്‍ സുഹൃത്തിന്റെ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷത്തിനെത്തിയ ഡല്‍ഹിയില്‍നിന്നുള്ള അഞ്ചംഗ പുരുഷസംഘത്തോടാണ് ഇടനിലക്കാര്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വടക്കന്‍ ഗോവാതീരത്തെ ഹോട്ടല്‍ ബുക്ക് ചെയ്ത ശേഷം അഞ്ച് സ്ത്രീകളെ ആവശ്യപ്പെട്ട് ഇവര്‍ ഇടനിലക്കാരില്‍ ഒരാളെ വിളിപ്പിച്ചു. തുടര്‍ന്ന് ഇയാള്‍ അഞ്ചുപേരുടെയും മൊബൈല്‍ നമ്പറുകള്‍ ശരിയാണോ എന്ന് പരിശോധിക്കുകയും ഇവര്‍ ഡല്‍ഹിയില്‍നിന്നാണ് എന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് അഞ്ചുപേരോടും ആധാറിന്റെ ഫോട്ടോ എടുത്ത് വാട്ട്‌സ് ആപ്പിലൂടെ അയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഹോട്ടല്‍ മുറിയുടെ താക്കോലിന്റെ ചിത്രവും അയക്കാന്‍ ആവശ്യപ്പെട്ടുവെന്ന് യുവാക്കള്‍ പറയുന്നു. ഗോവയില്‍ ലൈംഗികവ്യാപാരം ഇല്ലാതാക്കാനുള്ള ശക്തമായ നടപടികളാണ് പോലീസും ഭരണകൂടവും സ്വീകരിക്കുന്നത്. അതിനാല്‍ പോലീസിന്റെ പിടിയില്‍ അകപ്പെടാതിരിക്കാനാണ് ഇടനിലക്കാര്‍ ആധാറിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നതെന്നാണ് വിവരം. ആവശ്യക്കാര്‍ എന്ന രീതിയില്‍ പോലിസുകാരനാണ് ഇടനിലക്കാരെ സമീപിക്കുന്നത്. അത് പിന്നീട് അറസ്റ്റിലേക്കാണ് എത്തിക്കുന്നത് പലപ്പോഴും. വിളിക്കുന്നത് പോലീസ് അല്ലെന്ന് ഉറപ്പുവരുത്താന്‍ ആധാര്‍ ഇടനിലക്കാരെ സഹായിക്കുകയും ചെയ്യും. പലപ്പോഴും സ്ത്രീകളെ ആവശ്യപ്പെട്ടു വരുന്ന വിനോദസഞ്ചാരികളെ ഇടനിലക്കാര്‍ കബളിപ്പിക്കാറുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

0Shares