ബംഗലൂരു: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ചാണ് നാമിന്ന് ഏറെയും കേള്‍ക്കുന്ന വാര്‍ത്ത. എന്നാല്‍ ഒരു പുരുഷനെ സ്ത്രീകള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത പുറത്തു വന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ബംഗലൂരുവിലെ മജസ്റ്റിക്കിലെ സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് കമ്പനിയിലെ ജീവനക്കാരായ 25 പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് സമൂഹത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയില്‍ സ്ഥിരമായി ഒളിഞ്ഞു നോക്കാന്‍ കയറുന്ന 30 കാരനായ യുവാവിനെ കെണിവെച്ച് പിടിച്ച് എട്ടിന്റെ പണികൊടുക്കുകയായിരുന്നു അവര്‍. കമ്പനിയിലെ ജീവനക്കാരായ പെണ്‍കുട്ടികളുടെ കുളിമുറിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സ്ഥിരമായി പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് പ്രതിയെ കണ്ടെത്താന്‍ പെണ്‍കുട്ടികള്‍ ശ്രമമാരംഭിച്ചത്. വെള്ളിയാഴ്ച രാത്രിയില്‍ പതിവ് പോലെ കുളിമുറിയുടെ ഷെഡിലൂടെ വലിഞ്ഞു കയറിയെത്തിയ 30 വയസുകാരെ പെണ്‍കുട്ടികള്‍ സി.സി.ടി.വി ക്യാമറയിലൂടെ കണ്ടുപിടിച്ചു.
കുളിമുറിയുടെ പുറത്തെത്തിയ യുവാവിനെ പെണ്‍കുട്ടികള്‍ വട്ടം ചേര്‍ന്നു പിടികൂടുകയും പിന്നീട് വലിച്ചിഴച്ച് മുറിയില്‍ എത്തിക്കുകയായിരുന്നു. വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി കൈകാലുകള്‍ കട്ടിലിനോടു ചേര്‍ന്നു ബന്ധിച്ചു. തുടര്‍ന്നു പെണ്‍കുട്ടികള്‍ ചേര്‍ന്ന് മാറിമാറി ഇയാളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിക്രൂരമായ പീഡനത്തെ തുടര്‍ന്നു ഗുരുതരാവസ്ഥയിലായ യുവാവിനെ പെണ്‍കുട്ടികള്‍ കാറില്‍ കയറ്റി റോഡരികില്‍ ഉപേക്ഷിച്ചു. യുവാവിന്റെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്‍തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ പോലീസ് എത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികള്‍ നടത്തിയ ക്രൂരപീഡനം പുറം ലോകത്ത് അറിഞ്ഞത്. ജനനേന്ദ്രിയത്തിനു ഗുരുതരമായി പരിക്കേറ്റ യുവാവ് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മജസ്റ്റിക് പോലീസ് കേസെടുത്തെങ്കിലും പെണ്‍കുട്ടികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.