ലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഭീകരര്‍ കേരളത്തിലെത്തി; ശ്രീലങ്കന്‍ സേനാ തലവന്‍റെ നിര്‍ണായക സ്ഥിരീകരണം

  • Post category:news
  • Reading time:1 min read
You are currently viewing ലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഭീകരര്‍ കേരളത്തിലെത്തി; ശ്രീലങ്കന്‍ സേനാ തലവന്‍റെ നിര്‍ണായക സ്ഥിരീകരണം

ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട ഭീകരര്‍ കേരളത്തിലെത്തിയെന്ന സ്ഥിരീകരണവുമായി ശ്രീലങ്കന്‍ സേന തലവന്‍. ഭീകരര്‍ കേരളത്തിലെത്തിയതിന്‍റെ ഉദ്ദേശം വ്യക്തമല്ല. പരിശീലനത്തിനോ ശൃംഖല വിപുലീകരിക്കാനോ ആകാമെന്നും പറയുന്നു. ലഫ്.ജനറല്‍ മഹേഷ് സേനനായകന്റേതാണ് സ്ഥിരീകരണം. കേരളത്തിലും ബെംഗളൂരുവിലും കശ്മീരിലുമാണ് ഇവര്‍ പരിശീലനം നടത്തിയത്.

ഇന്ത്യയിലുള്ള ചില സംഘടനകളുമായി ആശയ വിനിമയം നടത്താനും പരിശീലനത്തിനുമാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. നേരത്തെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി പേര്‍ നിരീക്ഷണത്തിലായിരുന്നു. ശ്രീലങ്കന്‍ ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ മൗലവി മുഹമ്മദ് സഹറാന്‍ ഹാഷിം പലവട്ടം ഇന്ത്യയില്‍ വന്നുപോയിട്ടുള്ളതായി അയാളുടെ അയല്‍ക്കാര്‍ പറഞ്ഞിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ മത്സ്യബന്ധനബോട്ടുകളിലായിരുന്നു ഇന്ത്യയിലേക്കുള്ള യാത്ര. ഇതേ വഴിയാകാം മറ്റ് ഭീകരരും ഇന്ത്യയിലെത്തിയത്.

0Shares