പയ്യന്നൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവാവിന് ഷാര്‍ജയില്‍ ദാരുണാന്ത്യം. പയ്യന്നൂര്‍ കാങ്കോല്‍ വടശ്ശേരി മണലിലെ പി ജയന് (36) ആണ് മരിച്ചത്. അജ്മാനിലെ മാര്‍ക്കറ്റിന് സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം. പെരുമ്പയിലെ വ്യാപാരിയായ കോളിയാട്ട് വളപ്പില്‍ കൃഷ്ണന്- പോഞ്ചന് തമ്പായി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.
ഒരു വര്‍ഷം മുന്‍പാണ് ജോലിക്കായി ഗള്‍ഫിലേക്ക് പുറപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. സഹോദരങ്ങള്‍: ജയനീഷ് (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, താലൂക്ക് ആശുപത്രി, പഴയടങ്ങാടി), ജയന്തി (വെള്ളോറ).
റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഷാര്‍ജയില്‍ മലയാളിയായ യുവാവ് മരിച്ചു