റോഡ് തകര്‍ന്നപ്പോള്‍ പുറത്തുവന്നത് ഗര്‍ഭ നിരോധന ഉറകൾ; ചവിട്ടാതെ നടക്കാനാവാതെ നാട്ടുകാര്‍; സംഭവം തിരുവനന്തപുരത്ത്

  • Post category:news
  • Reading time:1 min read
You are currently viewing റോഡ് തകര്‍ന്നപ്പോള്‍ പുറത്തുവന്നത് ഗര്‍ഭ നിരോധന ഉറകൾ; ചവിട്ടാതെ നടക്കാനാവാതെ നാട്ടുകാര്‍; സംഭവം തിരുവനന്തപുരത്ത്

റോഡ് തകര്‍ന്നപ്പോള്‍ പുറത്തുവന്നത് ഗര്‍ഭ നിരോധന ഉറകൾ.തിരുവനന്തപുരം ജില്ലയിലെ കവടിയാറിലുള്ള കക്കോട് റോഡിലാണ് സംഭവം. ഈ മഴക്കാലത്തില്‍ റോഡ് തകര്‍ന്നപ്പോള്‍ ആണ് ടാര്‍ ചെയ്യുന്ന സമയം ഉപയോഗിച്ച മണ്ണില്‍ നിന്നും കോണ്ടം പുറത്തേക്കു വരാന്‍ തുടങ്ങിയിരിക്കുന്നത്. ഇതില്‍ ചവിട്ടാതെ റോഡിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയിൽ ബുദ്ധിമുട്ടിലായിരിക്കുകയാണ് തങ്ങളെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഏകദേശം 45 കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഇവിടെ ഇരുപത് വർഷങ്ങൾക്ക് മുൻപ് റോഡ് ഇല്ലായിരുന്നു. അതിനാൽ തന്നെ ഇതിലൂടെ യാത്ര വളരെ ദുഷ്കരവുമായിരുന്നു. അതിനെത്തുടർന്ന് ആണ് റോഡ് നിര്‍മിക്കുന്നതിനു വേണ്ടി വഴി നിരപ്പാക്കാനായി മണ്ണടി ച്ചത്.ആ സമയത്തില്‍ പ്രമുഖ കോണ്ടം നിര്‍മാണകമ്പനി ആണ് ഇതിനാവശ്യമായ മണ്ണ് നല്‍കിയിരുന്നത്.

മണ്ണ് ഇട്ടശേഷം മുകളില്‍ ടാര്‍ ചെയ്തപ്പോള്‍ മണ്ണില്‍ കോണ്ടമുണ്ടെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. അടുത്തിടെ മാലിന്യ പൈപ്പുകള്‍ സ്ഥാപിക്കാനായി റോഡ് കുത്തിപ്പൊളിച്ചതോടെയാണ് പണ്ട് മണ്ണിലുണ്ടായിരുന്ന ഗര്‍ഭ നിരോധന ഉറകള്‍ പുറത്തെത്തിയത്.കുഴി എടുത്തശേഷം ഒരു മഴ കൂടി കഴിഞ്ഞതോടെ റോഡ് മുഴുവന്‍ കോണ്ടം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

0Shares