റോഹിങ്ക്യക്കാർക്ക്​ സൗദി ഭരണാധികാരി സൽമാൻ രാജാവി​ന്റെ വക 15 ദശലക്ഷം അമേരിക്കന്‍ ഡോളർ ധനസഹായം

  • Post category:news
  • Reading time:1 min read
You are currently viewing റോഹിങ്ക്യക്കാർക്ക്​ സൗദി ഭരണാധികാരി സൽമാൻ രാജാവി​ന്റെ വക 15 ദശലക്ഷം അമേരിക്കന്‍ ഡോളർ ധനസഹായം


സൗദി: മ്യാൻമർ ഗവർമെന്റിന്റെ കടുത്ത നടപടികളെ തുടർന്ന്​ ദുരിതമനുഭവിക്കുന്ന റോഹിങ്ക്യൻ ജനതക്ക്​ ആശ്വാസമേകാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. മ്യാൻമറിൽ നിന്ന്​ പലായനം ചെയ്​ത ​റോഹിങ്ക്യക്കാർക്ക്​ സല്‍മാന്‍ രാജാവ് ധനസഹായമായി 15 ദശലക്ഷം അമേരിക്കന്‍ ഡോളർ നല്‍കുമെന്ന് റോയൽകോർട്ട്​ ഉപദേഷ്​ടാവും കിങ്​ സൽമാൻ റീലീഫ്​ സെന്റർ ജനറൽ സൂപർവൈസറുമായ ഡോ. അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ അൽ രബീഹു അറിയിച്ചു.

വാഷിങ്​ടണിലെ അമേരിക്കൻ പ്രതിനിധിസഭാ ആസ്​ഥാനത്ത്​ അറബ്​ അമേരിക്കൻ റിലേഷൻ ദേശീയ സമിതി അംഗങ്ങളുമായും യു. എസ്​, ജി. സി. സി രാജ്യങ്ങളുടെ കോ – ഒാപറേഷൻ കമ്മിറ്റിയുമായും കൂടിക്കാഴ്​ച നടത്തിയ ശേഷം സൗദി പ്രസ്​ ഏജൻസിക്ക് നൽകിയ പ്രസ്​താവനയിലാണ്​ തുക റോഹിങ്ക്യക്കാർക്ക്​ വകയിരുത്താൻ സൽമാൻ രാജാവ്​ കൽപന പുറപ്പെടുവിച്ച കാര്യം ഡോ. അൽറബീഹ്​ അറിയിച്ചത്​​.

0Shares