അഹമ്മദാബാദ്: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ഗുജറാത്ത് സര്‍ക്കാര്‍ 439 തടവുകാരെ മോചിപ്പിക്കുന്നു.മാനുഷികപരിഗണന മുന്‍നിര്‍ത്തിയാണ് ഈ കുറ്റവാളികള്‍ക്കു മാപ്പുനല്‍കിയത്. 12 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയ 21 സ്ത്രീകളുള്‍പ്പെടെ 243 കുറ്റവാളികളെയും ജയില്‍ ശിക്ഷയുടെ 75 ശതമാനം പൂര്‍ത്തിയാക്കിയ 110 കുറ്റവാളികളെയുമാണ് ഇത്തരത്തില്‍ മോചിപ്പിക്കുന്നത്.
കഴിഞ്ഞ പത്തുവര്‍ഷമായി പരോളില്‍ പോകാത്ത 65 വയസ് പൂര്‍ത്തിയായ പുരുഷന്‍മാരെയും അഞ്ചു വര്‍ഷം ശിക്ഷ പൂര്‍ത്തിയായതും 60 വയസ് കഴിഞ്ഞതുമായ സ്ത്രീകളെയും മോചിപ്പിക്കാന്‍ നടപടി കൈക്കൊണ്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.