റാഫേല്‍ ഇടപാടില്‍ അഴിമതിയുടെ നിഴലില്‍ നില്‍ക്കുന്ന മോഡി രാജിവയ്ക്കണം; പ്രവീണ്‍ തൊഗാഡിയ

  • Post category:news
  • Reading time:1 min read
You are currently viewing റാഫേല്‍ ഇടപാടില്‍ അഴിമതിയുടെ നിഴലില്‍ നില്‍ക്കുന്ന മോഡി രാജിവയ്ക്കണം; പ്രവീണ്‍ തൊഗാഡിയ

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നെന്ന് ജനം സംശയിക്കുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവയ്ക്കണമെന്ന് ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ഇടപാടിന്റെ പേരില്‍ ആരോപണം ഉയര്‍ന്നതോടെ മോഡി ജനങ്ങള്‍ക്ക് മുന്നില്‍ കുറ്റക്കാരനാണ്.ഇക്കാര്യത്തില്‍ മുമ്ബ് എല്‍കെ അദ്വാനി കാണിച്ച മാതൃക നരേന്ദ്ര മോഡി പിന്‍തുടരണമെന്നും തൊഗാഡിയ പറഞ്ഞു.റാഫേല്‍ ഇടപാടില്‍ കരാറില്‍ ഏര്‍പ്പെട്ട കമ്ബനി കരാര്‍ ഒപ്പുവയ്ക്കുന്നതിന് ഒരാഴ്ച മുമ്ബ് മാത്രം രൂപീകരിക്കപ്പെട്ട കമ്ബനിയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് പറഞ്ഞത് ഒരു കമ്ബനിയുടെ പേര് മാത്രമാണ് ഇന്ത്യ ഗവണ്‍മെന്റ് നല്‍കിയതെന്നാണ്.അങ്ങനെയെങ്കില്‍ ഒരു കോര്‍പറേറ്റ് കമ്ബനിക്ക് വേണ്ടിയാണോ ഈ കരാറില്‍ ഇന്ത്യ ഒപ്പുവച്ചതെന്ന് വ്യക്തമാക്കേണ്ടത് മോഡിയാണ്.കരാര്‍ തുക ഉയര്‍ന്നതിന്റെ കാരണവും മോഡി ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

0Shares