നിലവിലെ ചാംമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ജേതാക്കളായ റയല്‍ മഡ്രിഡ് വീണ്ടും ഫൈനലില്‍ . അത്ലറ്റികോയുടെ സ്വന്തം ഗ്രൗണ്ടില്‍ നടന്ന സെമിഫൈനലില്‍ ഇരുപാദങ്ങളിലുമായി അത്ലറ്റിക്കോ മഡ്രിഡിനെ 4-2നാണ് റയല്‍ മാഡ്രിഡ് മറികടന്നത്. രണ്ടാം പാദത്തില്‍ നല്ല മുന്നേറ്റം നടത്തിയ അത്ലറ്റിക്കോ 2-1നു ജയിച്ചെങ്കിലും ആദ്യപാദത്തിലെ 3-0 ജയം റയലിനു തുണയായി.

സ്വന്തം മൈതാനമായ വിചെന്റ കാല്ഡറോണിലെ അവസാന ചാംമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ആദ്യ ഇരുപത് മിനിറ്റില്‍ തന്നെ അത്ലറ്റിക്കോ 2-0 മുന്നിലെത്തി റയലിനെ ഞെട്ടിച്ചു. 12ാം മിനിറ്റില്‍ സോള്‍ നിഗ്വേസും 16ാം മിനിറ്റില്‍ പെനാല്‍റ്റി വഴി അന്റോയ്ന്‍ ഗ്രീസ്മാനുമാണ് ഗോള്‍ നേടിയത്. എന്നാല്‍ ആദ്യപകുതിക്ക് തൊട്ടു മുന്‍പ് റയല്‍ മാഡ്രിഡിന്റെ ഇസ്കോ തിരിച്ചടിച്ചു. 2-1 എന്ന നിലയില്‍ മുന്നേറാന്‍ ഇനി മൂന്നു ഗോളെങ്കിലും നേടണമെന്നായതോടെ അത്ലറ്റിക്കോയുടെ പ്രതീക്ഷ തീര്‍ന്നു. മത്സരം 2-1 ല്‍ തന്നെ അവസാനിച്ചു.