രാഹുൽ ഗാന്ധി ഒരു വെല്ലുവിളിയേ അല്ല ; വയനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയം വികസനം: തുഷാര്‍

  • Post category:news
  • Reading time:1 min read
You are currently viewing രാഹുൽ ഗാന്ധി ഒരു വെല്ലുവിളിയേ അല്ല ; വയനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയം വികസനം: തുഷാര്‍

വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടിൽ ഒരിക്കലും രാഹുൽ ഗാന്ധി വെല്ലുവിളിയാകുമെന്ന് കരുതുന്നില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിഷയം വികസനമില്ലായ്മ ആയിരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ രാഹുൽ ഗാന്ധി വരുമെന്ന് അറിഞ്ഞതോടെയാണ് എൻ.ഡി.എ സ്ഥാനാര്‍ത്ഥിയായി വയനാട്ടിൽ മത്സരിക്കാൻ തുഷാര്‍ വെള്ളാപ്പള്ളി തീരുമാനം എടുത്തത്.

0Shares