രാഹുല്‍ഗാന്ധി കിരീടം സിനിമയിലെ കൊച്ചിന്‍ ഫനീഫയെപ്പോലെ: എ. എന്‍ ഷംസീര്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing രാഹുല്‍ഗാന്ധി കിരീടം സിനിമയിലെ കൊച്ചിന്‍ ഫനീഫയെപ്പോലെ: എ. എന്‍ ഷംസീര്‍

രാഹുല്‍ഗാന്ധി കിരീടം സിനിമയിലെ കൊച്ചിന്‍ ഫനീഫയെപ്പോലെയാണെന്ന പരാമര്‍ശവുമായി എ. എന്‍ ഷംസീര്‍ എം.എല്‍.എ. വയനാട്ടില്‍ വന്ന് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചത് പിണറായി വിജയന്‍ ഇവിടെയുണ്ടെന്ന ധൈര്യത്തിലാണ്. രാഹുല്‍ ഗാന്ധി പ്രസംഗിക്കാന്‍ പോയതുകൊണ്ടാണ് ദില്ലിയില്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് പോയതെന്നും ഷംസീര്‍ നിയമസഭയില്‍ പറഞ്ഞു.

“രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ കിരീടത്തിലെ ഹൈദ്രോസിനെപ്പോലെയാണ് എനിക്ക് തോന്നിയത്. കിരീടത്തിലെ ഹൈദ്രോസ് ആളുകളെ വെല്ലുവിളിക്കും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് മോദിയെ വെല്ലുവിളിച്ചു. കാരണം ഇവിടെ രാഹുല്‍ ഗാന്ധിയെ സംരക്ഷിക്കാന്‍ പിണറായി വിജയനെന്ന സേതുമാധവനുണ്ട്. അല്ലാതെ ഉത്തര്‍പ്രദേശില്‍ പോയി വെല്ലുവിളിക്കുമോ. അവിടെപ്പോയി വെല്ലുവിളിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയില്ലെന്നും എ. എന്‍ ഷംസീര്‍ വ്യക്തമാക്കി.

ദില്ലി ഇലക്ഷന്‍ കഴിഞ്ഞു. 66 സീറ്റില്‍ 63 ഇടത്തും കെട്ടിവച്ച കാശ് സര്‍ക്കാരിന് കൊടുത്തു ഇവര്‍. രാഹുല്‍ ഗാന്ധി ദില്ലിയില്‍ പോയതാണ് കോണ്‍ഗ്രസിന്‍റെ പരാജയത്തിന് കാരണം. അദ്ദേഹം പ്രസംഗിക്കാത്തിടത്ത്, ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് സഖ്യസര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും ഷംസീർ പറഞ്ഞു. കോണ്‍ഗ്രസ് മീശമാധവനിലെ പുരുഷൂനെപ്പോലെയാ. പട്ടാളക്കാരനാ, വെല്ലുവിളിക്കും. ഒരു കാര്യോമില്ല. നിങ്ങളും ഞങ്ങളുമൊക്കെ ദില്ലീലിപ്പോ ഒരുപോലാ. പ്രതിപക്ഷനേതാവ് മനസ്സിലാക്കണം. പഴയ തഴമ്പ് പറഞ്ഞോണ്ട് കാര്യമില്ല. ” എന്ന് ഷംസീർ പരിഹാസ രൂപേണ പറഞ്ഞു.

0Shares