രാഹുല്‍ ഗാന്ധിയെ കണ്ടതും കശ്മീരി സ്ത്രീ പൊട്ടിക്കരഞ്ഞു; ജമ്മു കാശ്മീർ യാത്രക്കിടെ വിമാനത്തിലായിരുന്നു സംഭവം; കാശ്മീരിൽ മോദി സർക്കാർ നടത്തുന്നത് കൊടും ക്രൂരതയോ..?

  • Post category:news
  • Reading time:1 min read
You are currently viewing രാഹുല്‍ ഗാന്ധിയെ കണ്ടതും കശ്മീരി സ്ത്രീ പൊട്ടിക്കരഞ്ഞു; ജമ്മു കാശ്മീർ യാത്രക്കിടെ വിമാനത്തിലായിരുന്നു സംഭവം; കാശ്മീരിൽ മോദി സർക്കാർ നടത്തുന്നത് കൊടും ക്രൂരതയോ..?

ശ്രീനഗർ/ ദില്ലി: ജമ്മു കശ്മീരിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ യാത്ര ഒരു തരത്തിൽ ഗുണം ചെയ്തു. എന്നാൽ ശ്രീനഗര്‍ വിമാനത്താവളത്തില്‍ രാഹുൽ ഗാന്ധിയെ തടഞ്ഞുവെച്ച ഉദ്യോഗസ്ഥർ പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചു. മാധ്യമങ്ങളെ കാണാനും അനുവദിച്ചില്ല. അമിത് ഷായുടെ നിർദേശ പ്രകാരമാണ് ഉദ്യോഗസ്ഥരുടെ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്.

കാശ്മീരിൽ രാഹുൽ ഗാന്ധിക്ക് സന്ദർശനം നടത്താൻ സാദിച്ചില്ലങ്കിലും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനായി. കാരണം ജമ്മു കശ്മീരിലേകുള്ള വിമാന യാത്രക്കിടെ ഒരു കശ്മീരി സ്ത്രീ രാഹുലിൻ്റെ അടുത്തെത്തുകയും പൊട്ടിക്കരയുകയുമായിരുന്നു. അപ്രതീക്ഷിതമായായിരുന്നു ഈ സംഭവം. കാശ്മീരി ജനങ്ങളുടെ പ്രശ്നങ്ങൾ ഓരോന്നായി ആസ്ത്രീ പറഞ്ഞു. രാഹുലും കൂടെയുള്ളവരും അവരെ ആശ്വസിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടി.

ഓഗസ്റ്റ് അഞ്ചു മുതല്‍ എന്താണ് താഴ്‌വരയിലെ ജനങ്ങളുടെ അവസ്ഥ എന്ന് വിശദീകരിക്കുകയാണ് സ്ത്രീ ചെയ്യുന്നത്. ” ഞങ്ങളുടെ കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. എന്റെ സഹോദരന്‍ ഒരു ഹൃദ്രോഗിയാണ്. പത്ത് ദിവസമായി ഡോക്ടറെ കാണാന്‍ സാധിക്കുന്നില്ല. ഞങ്ങള്‍ അത്യന്തികമായി പ്രശ്‌നത്തിലാണെന്നും” സ്ത്രീ പറയുന്നുണ്ട്. ഇത് വിശദമായി കേട്ട ശേഷം സ്ത്രീയെ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നതും അടക്കം മാധ്യമപ്രവർത്തകൻ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്.

0Shares