രാജ്യാന്തര വിപണിയില്‍ 30 കോടി വില വരുന്ന ലഹരി മരുന്ന് കൊച്ചിയില്‍ പിടികൂടി; അഫ്ഘാനില്‍നിന്നും ലഹരി മരുന്നെത്തിക്കുന്ന സംഘങ്ങള്‍ക്ക് പിന്നില്‍ ആര്?

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യാന്തര വിപണിയില്‍ 30 കോടി വില വരുന്ന ലഹരി മരുന്ന് കൊച്ചിയില്‍ പിടികൂടി; അഫ്ഘാനില്‍നിന്നും ലഹരി മരുന്നെത്തിക്കുന്ന സംഘങ്ങള്‍ക്ക് പിന്നില്‍ ആര്?

കൊച്ചി: രാജ്യാന്തര വിപണിയില്‍ 30 കോടി വില വരുന്ന ലഹരി മരുന്ന് കൊച്ചിയില്‍ പിടികൂടി. ആലുവയിലെ എക്സൈസ് ഇന്റലിജന്‍സ് സംഘമാണ് നെടുമ്പാശ്ശേരിയില്‍ നിന്നും ലഹരി മരുന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പാലക്കാട് സ്വദേശികളായ ഫൈസല്‍, അബ്ദുള്‍ സലാം എന്നിവരെ പിടികൂടി. അഞ്ച് കിലോ ലഹരിമരുന്നാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. മെഥിലീക്സ് ഡയോക്സി മെതാംഫിറ്റമിന്‍ എന്ന ലഹരിമരുന്നാണ് എക്സൈസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ഇത്ര വലിയ അളവില്‍ ഈ ലഹരിമരുന്ന് കേരളത്തില്‍ കണ്ടെത്തുന്നത്.
അഫ്ഗാനിസ്ഥാനില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച ലഹരിമരുന്ന് ട്രെയിന്‍ മാര്‍ഗ്ഗം പിന്നീട് കൊച്ചിയിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്നും വിമാനമാര്‍ഗ്ഗം കൊണ്ടുപോകാനായിരുന്നു സംഘാംഗങ്ങളുടെ പരിപാടിയെന്നും എക്സൈസ് വിശദീകരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച ലഹരിമരുന്ന് ട്രെയിന്‍ മാര്‍ഗം പിന്നീട് കൊച്ചിയിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്നും വിമാനമാര്‍ഗ്ഗം കൊണ്ടുപോകാനായിരുന്നു സംഘാംഗങ്ങളുടെ പരിപാടിയെന്നും എക്സൈസ് പറയുന്നു. അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ലക്ഷ്യമിട്ടാണ് ഇത്രയും വലിയ മയക്കുമരുന്ന് ശേഖരം നെടുമ്പാശ്ശേരിയില്‍ എത്തിച്ചതെന്നും സംശയമുണ്ട്. അടുത്തിടെയായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഇതേതുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കിയതോടെ വിദേശികള്‍ അടക്കം വിമാനത്താവളത്തില്‍നിന്നു പിടിയിലായിരുന്നു.

0Shares