രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല; മൂന്ന് സിനിമകള്‍ നേടിയത് 120 കോടി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല; മൂന്ന് സിനിമകള്‍ നേടിയത് 120 കോടി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് പ്രചാരണം തള്ളിക്കളയാന്‍ മൂന്ന് സിനിമകളുടെ വരുമാനം ഉയര്‍ത്തികാട്ടി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ഒക്ടോബര്‍ രണ്ടിന് മൂന്ന് ജനപ്രിയ സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും ഇത് രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ല എന്നതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക നില മികച്ചതായതു കൊണ്ടാണ് മൂന്ന് സിനിമകള്‍ക്ക് ഇത്രയും പണം നേടാന്‍ സാധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ വലിയൊരു വ്യവസായമാണ്. ഒക്ടോബര്‍ രണ്ടിന് മൂന്ന് സിനിമകള്‍ 120 കോടി രൂപ കളക്ട് ചെയ്തെന്ന് സിനിമ നിരൂപകനായ കോമള്‍ നെഹ്ത തന്നോട് പറഞ്ഞെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

‘എന്‍എസ്എസ്ഒ തൊഴിലില്ലായ്മയെക്കുറിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് തെറ്റാണ്. ഞാന്‍ പറഞ്ഞ പ്രസക്തമായ 10 വിവരങ്ങള്‍ ആ റിപ്പോര്‍ട്ടിലില്ല. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. കുറച്ച് ആളുകള്‍ ആസൂത്രിതമായ രീതിയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്’, അദ്ദേഹം പറഞ്ഞു.

0Shares