രാജ്യത്ത് ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവ്

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്ത് ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവ്

ഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതിന് പിന്നാലെയാണ് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ കുറവുണ്ടാകുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ശനിയാഴ്ച പെട്രോള്‍ ലിറ്ററിന് 39 പൈസ കുറഞ്ഞ് 81.99 രൂപയും, ഡീസല്‍ ലിറ്ററിന് 12 പൈസ കുറഞ്ഞ് 75.36 രൂപയും രേഖപ്പെടുത്തി. മുംബൈയില്‍ പെട്രോള്‍ വില 38 പൈസ കുറഞ്ഞ് 87.46 രൂപയിലെത്തിയപ്പോള്‍ ഡീസല്‍ വിലയില്‍ 13 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മുംബൈയില്‍ ഡീസല്‍ ലിറ്ററിന് 79 രൂപയായി. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 85.33 രൂപയും ഡീസലിന് 80.64 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 83.85 രൂപയും ഡീസലിന് 79.11 രൂപയുമായിട്ടുണ്ട്.

0Shares