രാജ്യത്തെ മുസ്‌ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടല്ല, പാക്കിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത്: രാഹുല്‍ ഈശ്വര്‍

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തെ മുസ്‌ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടല്ല, പാക്കിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത്: രാഹുല്‍ ഈശ്വര്‍

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അയ്യപ്പ ധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വര്‍. പൗരത്വ നിയമ ഭേഗഗതി വഴി പാക്കിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്‌ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടാകരുതെന്ന് രാഹുല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുസ്‌ലീങ്ങളുടെ അശങ്ക അകറ്റുന്നതിന് അയ്യപ്പ ധര്‍മ സേന നിരാഹാര സമരം നടത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.

ഈ മാസം പത്താം തീയതി ചങ്ങരംകുളത്ത് അയ്യപ്പ ധര്‍മ്മ സേന ഏകദിന നിരാഹാര സമരം നടത്തുമെന്നും രാഹുല്‍ പറഞ്ഞു. ശബരിമലയിലെ തിരുവാഭരണത്തിന് സുരക്ഷ കൂട്ടിയാലും ഇരിക്കുന്ന സ്ഥലത്തു നിന്നും മാറ്റരുതെന്നും ശബരിമല തന്ത്രി കുടുംബാഗം കൂടിയായ രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

ഒരിക്കല്‍ കൈവിട്ടു പോയാല്‍ പിന്നീട് തിരികെ കിട്ടില്ലെന്നും അതിനാല്‍ പന്തളം കൊട്ടാരത്തിലെ ഇരു വിഭാഗവും സമവായത്തില്‍ എത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അതേസമയം ശബരിമല തിരുവാഭരണത്തിന്‍റെ കണക്കെടുപ്പും പരിശോധനയും സുപ്രീംകോടതി ഉത്തരവ് ലഭിച്ചാല്‍ നടത്തുമെന്ന് ജഡ്ജി ജസ്റ്റിസ് സി. എന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

0Shares