
ന്യൂഡഹി : പുണ്യം പൂങ്കാവനം പദ്ധതിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് തന്നെ മാതൃകയാണ് പദ്ധതിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മന്‍കീ ബാത് പ്രസംഗത്തിലാണ് മോദി പദ്ധതിയെ പുകഴ്ത്തിയത്. മാലിന്യമുക്ത ശബരിമല എന്ന ലക്ഷ്യമാണ് പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ വര്‍ഷവും ഐ.ജി പി. വിജയനാണ് പുണ്യം പൂങ്കാവനം പദ്ധതി സജീവമായി കൊണ്ടു പോയത്. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോര്‍ഡ് മന്ത്രി കടകംമ്പള്ളി സുരേന്ദ്രനും ശബരിമല സന്ദര്‍ശിച്ചായിരുന്നു പദ്ധതിക്ക് നേതൃത്വം നല്‍കിയത്.

ഇത്തരം പദ്ധതികള്‍ വലിയ പ്രചോദനമാണ് നല്‍കുന്നത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ വിജയം വിലയിരുത്താന്‍ സ്വച്ഛ് സര്‍വേക്ഷാന്‍ എന്ന പേരില്‍ രാജ്യത്തൊട്ടാകെ സര്‍വേ നടത്തും. ജനുവരി നാലു മുതല്‍ മാര്‍ച്ച് 10 വരെയാണ് സര്‍വേ നടത്തുക. പുതുവര്‍ഷത്തില്‍ രാജ്യം തീവ്രവാദം, വര്‍ഗീയത, അഴിമതി, ദാരിദ്ര്യം തുടങ്ങിയവയില്‍ നിന്നും മുക്തമാകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 2018 ലെ റിപ്പബ്ലിക് ദിനത്തില്‍ 10 അതിഥികളാണ് പങ്കെടുക്കുക. 10 ആസിയാന്‍ രാജ്യ തലവന്മാരാണ് മുഖ്യാതിഥികളായി പങ്കെടുക്കുകയെന്ന് നരേന്ദ്രമോദി മന്‍കി ബാതില്‍ പറഞ്ഞു.
