രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തത് തെലുങ്കാന പ്രക്ഷോഭത്തിന്റെ ഭാഗമായി 2013ല്‍ കുര്‍ണൂലില്‍; രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തത് ത്രിപുരയില്‍ അല്ല; സംഘ പരിവാര്‍ നുണപ്രചാരണം പൊളിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തത് തെലുങ്കാന പ്രക്ഷോഭത്തിന്റെ ഭാഗമായി 2013ല്‍ കുര്‍ണൂലില്‍; രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തത് ത്രിപുരയില്‍ അല്ല; സംഘ പരിവാര്‍ നുണപ്രചാരണം പൊളിഞ്ഞു

ത്രിപുരയില്‍ ബി.ജെ.പി വന്‍ വിജയം നേടിയതിന് പിന്നാലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകള്‍ക്കുനേരെയുള്ള ആക്രമണവും പ്രതിമകള്‍ തകര്‍ക്കലും വ്യാപകമായിരിക്കുകയാണ്. സൗത്ത് ത്രിപുര ബലോണിയ കോളജ് സോണില്‍ നിന്ന് ലെനിന്റെ പ്രതിമ തകര്‍ക്കുന്ന ചിത്രങ്ങള്‍ ഇതോടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്നാല്‍, ഇതിനെ പ്രതിരോധിക്കാന്‍ 2008 ല്‍ സി.പി.എം അധികാരത്തിലേറെയിപ്പോള്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തിരുന്നുവെന്ന പ്രചാരണമാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് മറുപടിയായി ഉയര്‍ന്നത്.

എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്നും രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തത് തെലുങ്കാന പ്രക്ഷോഭത്തിന്റെ ഭാഗമായി 2013ല്‍ കുര്‍ണൂലിലാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഇടതുപക്ഷത്തിനെതിരെ സംഘ്പരിവാര്‍ നടത്തിയ നുണപ്രചാരണം പൊളിഞ്ഞിരിക്കുകയാണ്.

അതേ സമയം തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ത്രിപുരയില്‍ വ്യാപകമായി സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെടുകയാണ്. പലസ്ഥലങ്ങളിലും സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. 200 ഒളം കേസുകളാണ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സി.പി.എമ്മിനെതിരെ നടന്ന ആക്രമണത്തിന്റെ പേരില്‍ റജിസ്ട്രര്‍ ചെയ്തിരിക്കുന്നത് എന്നാണ് സി.പി.എം പറയുന്നത്. നിരവധി സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായ പരിക്ക് പറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്.

0Shares