രാജി വയ്ക്കും എന്ന തീരുമാനത്തിലുറച്ച് രാഹുല്‍ ഗാന്ധി; തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന്‍റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവർത്തകരുടെ നിരാഹാരം

  • Post category:news
  • Reading time:1 min read
You are currently viewing രാജി വയ്ക്കും എന്ന തീരുമാനത്തിലുറച്ച് രാഹുല്‍ ഗാന്ധി; തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട്  രാഹുലിന്‍റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവർത്തകരുടെ നിരാഹാരം

അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി തീരുമാനം രാഹുൽ ഗാന്ധി പിൻവലിക്കണം എന്നാവശ്യപ്പെട്ട് ന്യൂഡല്‍ഹിയില്‍ രാഹുലിന്‍റെ വസതിക്ക് പുറത്തു കോണ്‍ഗ്രസ് പ്രവർത്തകരുടെ നിരാഹാരം. നാല് നേതാക്കളാണ് നിരാഹാരമിരിക്കുന്നത്. ഡൽഹി പ്രദേശ് കോണ്ഗ്രസ് നേതാവ് വിജയ് ജത്യന്‍റെ നേതൃത്വത്തിൽ ആണ് നാലു പേർ നിരാഹാരമരിക്കുന്നത്. രാഹുൽ രാജി പിൻവലിക്കും വരെ നിരാഹാരം തുടരുമെന്ന് പ്രവർത്തകർ പറയുന്നു.

അതേസമയം രാജി വയ്ക്കും എന്ന തീരുമാനത്തിലുറച്ച് ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ. സി വേണുഗോപാല്‍, രൺദ്വീപ് സുര്‍‌ജ്ജെവല എന്നിവരാണ് ഇന്ന് രാഹുലിനെ കണ്ടത്. കൂടിക്കാഴ്ചയിലും രാഹുൽ നിലപാട് ആവർത്തിക്കുകയാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ സമയം നല്‍കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

രാഹുലിനെ രാജി വയ്ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുലിന്‍റെ ഈ തീരുമാനത്തോട് യോജിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സമൂല മാറ്റമുണ്ടായേ പറ്റൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി.

0Shares