ജയ്പൂര്‍: രാജസ്ഥാനില്‍ ഖത്ത് ഗോധമില്‍ നിന്നും ജെയ്‌സാല്‍ മീറിലേക്ക് പോകുകയായിരുന്ന റാണികെട് എക്‌സ്പ്രസ് പാളം തെറ്റി. ജയ്‌സാല്‍മീറില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. അപകടത്തില്‍ ആളപായമില്ല. ട്രെയിനിന്റെ 10 ബോഗികളാണ് പാളം തെറ്റിയത്.

രണ്ട് മാസം മുമ്പ് കാണ്‍പൂരില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 150 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. കാണ്‍പൂര്‍ ട്രെയിനപകടത്തിനു പിന്നില്‍ പാക്ക് ഭീകരരരാണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ഈ അപകടവും ഭീകരരുടെ അട്ടിമറിയാണോ എന്ന് സംശയമുണ്ട്.

