ന്യൂഡെല്‍ഹി: രാജസ്ഥാന് മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ വാര്‍ത്താ സമ്മേളനം തുടങ്ങി. ഡല്‍ഹി എഐസിസി ആസ്ഥാനത്താണ് സമ്മേളനം നടക്കുന്നത്. രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാകും. സച്ചിന് പൈലറ്റ് ഉപമുഖ്യമന്ത്രിയും.
രാജസ്ഥാന് മുഖ്യമന്ത്രിയെ ചൊല്ലി കഴിഞ്ഞ രണ്ട് ദിവസമായി നടന്ന തര്‍ക്കത്തിനൊടുവിലാണ് ഇന്ന് പ്രഖ്യാപനം ഉണ്ടായത്. പ്രശ്ന പരിഹാരത്തിനായി മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും പിസിസി അധ്യക്ഷന്‍ സച്ചിന് പൈലറ്റുമായും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു.
രാജസ്ഥാനില്‍ ഗെഹ്ലോട്ട് മുഖ്യമന്ത്രി, സച്ചിന് പൈലറ്റ് ഉപമുഖ്യമന്ത്രി