രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ പത്തു പേരെ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ പത്തു പേരെ കണ്ടെത്തി

ആലപ്പുഴ: പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാനായി എത്തിയ ബോട്ട് മറിഞ്ഞ് കാണാതായ പത്തു പേരും സുരക്ഷിതര്‍. എട്ടു പേര്‍ മത്സ്യത്തൊഴിലാളികളും രണ്ടു സൈനികരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. വീയപുരത്തു നിന്നും നിരണത്തേക്ക് പുറപ്പെട്ട ബോട്ടാണ് കാണാതായത്. തിരച്ചിലിനൊടുവില്‍ എടത്വ ഭാഗത്തു നിന്നും ബോട്ട് കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ഇവര്‍ വീയപുരത്ത് നിന്ന് പുറപ്പെട്ടത്. എന്നാല്‍ ഇന്നലെ രാത്രി 12മണിവരെ തെരച്ചില്‍ നടത്തിയെങ്കിലും ബോട്ട് കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ ആറിനാണ് ഇവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിച്ചത്. തെരച്ചില്‍ ആരംഭിച്ച് ഒരു മണിക്കൂറിനകം എടത്വ ഭാഗത്തു നിന്ന് ഇവര്‍ സഞ്ചരിച്ച ബോട്ട് കണ്ടെത്തിയിരുന്നു.

0Shares