യെല്ലമ്മ തൻ്റെ മൂന്നാമത്തെ കുഞ്ഞിനും ജന്മം നല്‍കിയത് ട്രെയിനില്‍

  • Post category:news
  • Reading time:1 min read
You are currently viewing യെല്ലമ്മ തൻ്റെ മൂന്നാമത്തെ കുഞ്ഞിനും ജന്മം നല്‍കിയത് ട്രെയിനില്‍

ബംഗളൂരു: യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതി ട്രെയിനിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. യല്ലമ്മ മയൂര്‍ ഗെയ്ക്വാദ് എന്ന ഇരുപത്തിമൂന്നുകാരിയാണ് ട്രെയിനിനുള്ളില്‍ വച്ച് തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. കര്‍ണാടക സ്വദേശിനിയായ യെല്ലമ്മ, രണ്ടുവര്‍ഷത്തിനിടെ രണ്ടുകുഞ്ഞുങ്ങങ്ങള്‍ക്കും ജന്മം നല്‍കിയത് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തന്നെ. തിങ്കളാഴ്ച രാവിലെ മൂന്നാമത്തെ പ്രസവത്തിനു വണ്ടി ഹരിപ്രിയ എക്‌സ്പ്രസില്‍ കോലാപൂരില്‍നിന്ന് റായ്ബാഗിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു യല്ലമ്മ. ഇതിനിടയില്‍ ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെടുകയും തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ പ്രസവത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. പ്രസവ വേദന കൊണ്ട് പുളഞ്ഞ യുവതിക്ക് യാത്രക്കാര്‍ സീറ്റ് ഒഴിഞ്ഞ് കൊടുത്തു. ഉടന്‍ തന്നെ റെയില്‍വേ അധികൃതര്‍ ആംബുലന്‍സില്‍ വിവരം അറിയിക്കുകയും അടുത്തുള്ള റായ്ബാഗ് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പ്രസവ വേദന കലശലായതോടെ അധികൃതര്‍ കമ്പാര്‍ട്മെന്റില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബെഡ്ഷീറ്റുകള്‍ കൊണ്ടു മറച്ച് അവിടം പ്രസവമുറിയാക്കി. ഭര്‍ത്തൃസഹോദരിയും വനിത യാത്രക്കാരും ചേര്‍ന്നാണ് പ്രസവമെടുത്തത്. ശേഷം റായ്ബാഗിലെത്തിയ ട്രെയിനില്‍ നിന്ന് അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സിലേക്ക് മാറ്റി. ഇതിനായി ട്രെയിന്‍ അര മണിക്കൂര്‍ നിര്‍ത്തിയിടാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ അനുമതി നല്‍കുകയും ചെയ്തു. റായ്ബാഗിലെ താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എച്ച് രംഗന്നാവര്‍ അറിയിച്ചു. വീട്ടു ജോലിക്കാരിയായ യല്ലേവയുടെ ഭര്‍ത്താവ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്.

0Shares