യെച്ചൂരിക്ക് പിന്നാലെ കേരളത്തിലെ മന്ത്രിമാര്‍ക്കും ആക്രമണ ഭീഷണി; മന്ത്രിമാരായ ജി.സുധാകരനും, കടകംപള്ളി സുരേന്ദ്രനും നേരെയാണ് ഭീഷണി ഉണ്ടായത്.

  • Post category:news
  • Reading time:1 min read
You are currently viewing യെച്ചൂരിക്ക് പിന്നാലെ കേരളത്തിലെ മന്ത്രിമാര്‍ക്കും ആക്രമണ ഭീഷണി; മന്ത്രിമാരായ ജി.സുധാകരനും, കടകംപള്ളി സുരേന്ദ്രനും നേരെയാണ് ഭീഷണി ഉണ്ടായത്.

തിരുവനന്തപുരം: സി.പി.എം മന്ത്രിമാര്‍ക്ക് നേരെ ആക്രമണ ഭീഷണി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരെ ഫോണ്‍ സന്ദേഷത്തിലൂടെയാണ് വധഭീഷണി ഉണ്ടായത്. ഇതിന് മുംമ്പും ഇവര്‍ക്ക് വധഭീഷണി ഉണ്ടായിരുന്നു. ദില്ലി എ.കെ.ജി ഭവനില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടായതിന് ശേഷം മന്ത്രി സുധാകരന് ഭീഷണി ഫോണ്‍ വിളിയെത്തിയിരുന്നു.

ഒടുവില്‍ ഇന്നലെയും ഇതേരീതിയില്‍ ഭീഷണി സന്ദശം ലഭിച്ചതോടെ പോലീസില്‍ പരാതി നല്‍കി. പിന്നീട് സന്ദേശങ്ങള്‍ ആവര്‍ത്തിച്ച് വരാന്‍ തുടങ്ങിയതോടെ മുഖ്യമന്ത്രിയെയും മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. എന്നാല്‍ ഭീഷണിക്ക് പിന്നില്‍ ആരാണെന്നത് വെക്തമായിട്ടില്ല അന്വേഷണം പുരോഗമിക്കുകയാണ്.

0Shares