യൂണിഫോമിൻ്റെ അളവെടുക്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing യൂണിഫോമിൻ്റെ അളവെടുക്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ യൂണിഫോമിൻ്റെ അളവെടുക്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സംഭവത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച അബ്ദുല്‍ ലത്തീഫാണ് പിടിയിലായി. പെണ്‍കുട്ടി സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിഫോം തയ്ക്കാന്‍ അബ്ദുല്‍ ലത്തീഫിൻ്റെ കടയിലെത്തിയിരുന്നു. ആദ്യം എടുത്ത അളവ് ശരിയായില്ലെന്ന് പറഞ്ഞാണ് വീണ്ടും അളവെടുക്കാന്‍ പെണ്‍കുട്ടിയെ കടയിലേക്ക് വിളിപ്പിച്ചത്. മാതാവിനൊപ്പം കടയിലെത്തിയ പെണ്‍കുട്ടിയെ അളവെടുക്കുന്നതിനിടെ യുവാവ് ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. ഇതോടെ പെണ്‍കുട്ടി അളവെടുക്കുന്ന ടേപ്പ് തട്ടിത്തെറിപ്പിക്കുകയും നിലവിളിക്കുകയും ചെയ്തു. ഇതുകേട്ട് അകത്തുകയറിയ മാതാവ് യുവാവിനെ പൊതിരെ തല്ലുകയും ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കുക ലക്ഷ്യം വച്ചാണ് രണ്ടാമത് വിളിച്ചുവരുത്തിയതെന്നാണ് പോലീസ് കരുതുന്നത്.

0Shares