യുവ നടിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

  • Post category:news
  • Reading time:1 min read
You are currently viewing യുവ നടിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കൊല്‍ക്കത്ത: ബംഗാളി യുവനടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗാളി സിനിമാ- സീരിയല്‍ നടി ബിതസ്ത സാഹയെയാണ് കൊല്‍ക്കത്തയിലെ കസ്ബ മേഖലയിലെ ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹത്തിന്റെ ഇരുകൈകളിലെയും ഞരബ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിലാണ് ഉണ്ടായത്.

ഏറെനാളായി കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയാണ് നടി. ചൊവ്വാഴ്ച്ച രാത്രി ഏറെ വൈകിയും ബിതാസ്തയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ അമ്മയും സുഹൃത്തുക്കളും പോലീസിനെവിവരമറിയിക്കുകയായിരുന്നു. പോലീസ് വന്ന് ഫ്‌ളാറ്റിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം.

0Shares