യുദ്ധ റിപ്പോര്‍ട്ടിംഗിലെ ആണ്‍ ആധിപത്യത്തെ വെല്ലുവിളിച്ച വനിതാ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing യുദ്ധ റിപ്പോര്‍ട്ടിംഗിലെ ആണ്‍ ആധിപത്യത്തെ വെല്ലുവിളിച്ച വനിതാ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു.

ബാഗ്ദാദ് : മൊസൂളില്‍ ഐഎസിനെതിരായ യുദ്ധം റിപ്പോര്‍ട്ട് ചെയ്ത കുര്‍ദിഷ് വനിതാ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു. കുര്‍ദിഷ് ചാനലായ റുഡോയുടെ റിപ്പോര്‍ട്ടര്‍ ഷിഫാ ഗാര്‍ഡിയാണ് (30) കൊല്ലപ്പെട്ടത്. റോഡ് അരുകില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിയാണ് ഷിഫ മരിച്ചത്.

മൊസൂളിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ഇറാക്ക് സൈന്യം നടത്തുന്ന മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. യുദ്ധ റിപ്പോര്‍ട്ടിംഗിലെ ആണ്‍ ആധിപത്യത്തെ വെല്ലുവിളിച്ച് യുദ്ധമുഖത്തെത്തിയ മാധ്യമപ്രവര്‍ത്തകയായിരുന്നു ഷിഫാ.
0Shares