
കാൺപൂർ: യു. പിയിൽ വീണ്ടും ട്രെയിന്‍ അപകടം. കാണ്‍പൂരിനടുത്ത് കഫിയാത്ത് എക്സ്പ്രസാണ് പാളം തെറ്റിയത്. പുലർച്ചെ പുലര്‍ച്ചെ 2.40 ഓടെയായിരുന്നു അപകടം. ഡമ്പറുമായി കൂട്ടിയിടിച്ച് ട്രെയിനിന്റെ 10 ബോഗികളും എഞ്ചിനുമാണ് പാളം തെറ്റിയത്. അപകടത്തിൽ എഴുപത്തിനാല് പേർക്ക് പരിക്കേറ്റു. അസംഗഡില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച മുസഫര്‍ നഗറില്‍ തീവണ്ടി പാളം തെറ്റി 24 പേര് മരിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ നാലുപേരെ വിദഗ്ദ ചികിത്സക്കായി ഇറ്റാവ, സൈഫൈ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയതായി യുപി ആഭ്യന്തര സെക്രട്ടറി അരവിന്ദ്കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ദേശീയ ദുരന്ത നിവാരണസേന സംഭവസ്ഥലത്തുണ്ട്.
