ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മിനിബസ് കനാലിലേക്കു മറിഞ്ഞ് 14 മരണം. 24 പേര്‍ക്ക് പരുക്ക്. ഇറ്റാ ജില്ലയിലാണ് അപകടമുണ്ടായത്. ആഗ്രയിലെ സക്രൗലി ഗ്രാമത്തില്‍ നിന്നു തിരിച്ചെത്തിയ മിനി ബസാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ ഉറക്കം തൂങ്ങുന്ന അവസ്ഥയിലായിരുന്നുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്കു മറിഞ്ഞത്. പരുക്കേറ്റവരെ ജാലേശ്വറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.