യു.പിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്കേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing യു.പിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്കേറ്റു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപമാണ് ട്രെയിന്റെ ആറു ബോഗികള്‍ പാളം തെറ്റിയത്. റായ്ബറേലിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസാണ് അപകടമുണ്ടായത്. റെയില്‍വേ പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം, ട്രെയിന്‍ പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലൊഹാനി സംഭവ സ്ഥലത്തേക്കു തിരിച്ചതായും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

0Shares