ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലുണ്ടായ വന്‍ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. മോദിയെ ഫോണില്‍ വിളിച്ചാണ് ട്രംപ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സീന്‍ സ്പൈസറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒറ്റയ്ക്കും ഗോവയിലും മണിപ്പൂരിലും മറ്റുപാര്‍ട്ടിക്കാരുടെ പിന്തുണയോടെയുമാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ഇത് മൂന്നാം തവണയാണ് ട്രംപ് ടെലിഫോണിലൂടെ മോദിയുമായി സംസാരിക്കുന്നത്.
