യു.എ.ഇയില്‍ ഇനിമുതല്‍ ജയിലിലല്ല, കുറ്റവാളികള്‍ക്ക് ശിക്ഷ വീട്ടില്‍ തന്നെ

  • Post category:news
  • Reading time:1 min read
You are currently viewing യു.എ.ഇയില്‍ ഇനിമുതല്‍ ജയിലിലല്ല, കുറ്റവാളികള്‍ക്ക് ശിക്ഷ വീട്ടില്‍ തന്നെ

റാസൽഖൈമ: ജയിലിലല്ല, കുറ്റവാളികള്‍ക്ക് ഇനി ശിക്ഷ വീട്ടില്‍ തന്നെ. നവീനരീതിക്ക് റാസൽഖൈമ ഔദ്യോഗികമായി തുടക്കം കുറിച്ച് കഴിഞ്ഞു. കുറ്റവാളികൾക്ക് ശിക്ഷാ കാലാവധി വീട്ടുതടങ്കലിൽ തന്നെ പൂർത്തിയാക്കുന്ന രീതി യു.എ.ഇ. ജുഡീഷ്യൽ വിഭാഗം ഏപ്രിൽ മുതൽ പരീക്ഷണാത്മകമായി ആരംഭിച്ചിരുന്നു.
എന്നാല്‍, കുറ്റവാളികളെ ഇലക്‌ട്രോണിക് സാങ്കേതികത വഴി നിരീക്ഷിക്കുന്ന സംവിധാനം ഔദ്യോഗികമായി പ്രാവര്‍ത്തികമാക്കുന്നത് ഇതാദ്യമായാണ്. ഔദ്യോഗിക പ്രഖ്യാപനത്തോടെ ഈ സംവിധാനം പ്രവർത്തിക്കുന്ന രീതി വിശദീകരിക്കുന്ന വീഡിയോയും മന്ത്രാലയംട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വീട്ടുതടങ്കലിലുള്ള കുറ്റവാളികളെ നിരീക്ഷിക്കാൻ രണ്ട് ഉപകരണങ്ങളാണ് വികസിപ്പിച്ചിരിക്കുന്നത്. ഒന്ന് കുറ്റവാളിയുടെ ദേഹത്ത് ഘടിപ്പിക്കുന്ന ജി.പി.എസ്. വഴി ട്രാക്ക്ചെയ്യാൻ കഴിയുന്ന ജി.പി.എസ്. ബ്രേസ്‌ലെറ്റ് എന്ന ഉപകരണം. കൃത്യമായി കുറ്റവാളിയുടെ ചലനങ്ങൾ അറിയാൻ ഇത് സഹായിക്കും. രണ്ടാമത് ഒരു പ്രത്യേക പ്രദേശം മുഴുവൻ നിരീക്ഷിക്കാൻ കഴിയുന്ന ഉപകരണം. സ്വകാര്യത ഉറപ്പാക്കാൻ യു.എ.ഇ.യിൽ തന്നെയാണ് ഇവ രണ്ടും വികസിപ്പിച്ചിരിക്കുന്നത്. ഏത്‌ വിഭാഗത്തിലുള്ള കുറ്റവാളികൾക്കാണ് ഈ ശിക്ഷാരീതി നടപ്പാക്കുകയെന്ന് വ്യക്തമായിട്ടില്ല.

0Shares