യു.എ.ഇയിലെ വസ്ത്രശാലയില്‍ വന്‍ തീപിടിത്തം; 50ഓളം തൊഴിലാളികളെ ഒഴിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing യു.എ.ഇയിലെ വസ്ത്രശാലയില്‍ വന്‍ തീപിടിത്തം; 50ഓളം തൊഴിലാളികളെ ഒഴിപ്പിച്ചു

യു.എ.ഇ: ഉമ്മ് അല്‍ കൈ്വന്‍ എമിറേറ്റിലെ സിവില്‍ ഡിഫന്‍സ് ഫയര്‍ഫൈറ്റര്‍ ഓള്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു വസ്ത്രശാലയില്‍ വന്‍ തീപിടിത്തം. 50ഓളം തൊഴിലാളികളെ ഫാക്ടറിയില്‍ നിന്നും ഒഴിപ്പിച്ചു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അഗ്നിശമന സംഭവസ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഫാക്ടറിയില്‍ വ്യാപകമാക്കിയെന്നും എമിറേറ്റ്സിലെ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ ഖമിസ് ഇബ്രാഹിം ബല്‍സലി അറിയിച്ചു.

അഗ്നിശമന പ്രവര്‍ത്തകര്‍ ഭൂരിഭാഗം തീയും അണച്ചെന്നും ഫാക്ടറിയില്‍ തീ വീണ്ടും ആളിക്കത്താതിരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പാടാക്കിയെന്നും എല്ലാ ഫാക്ടറികളുടെ ഉടമസ്ഥരും സുരക്ഷ, പരിസ്ഥിതി, ആരോഗ്യ നിയമങ്ങള്‍, നിയന്ത്രണങ്ങള്‍ നിരീക്ഷിക്കേണ്ടതുണ്ടെന്നും ഖമിസ് ഇബ്രാഹിം ബല്‍സലി വ്യക്തമാക്കി.

എമിറേറ്റ്സ് പോലീസിന്റെ സെന്‍ട്രല്‍ ഓപറേഷന്‍ റൂം, അഗ്നിശമന സേനാംഗം, ട്രാഫിക് പോലീസ്, ആംബുലന്‍സുകള്‍, പാരാമെഡിക്കല്‍സ്, റെസ്ക്യൂ ടീമുകള്‍ എന്നിവ സംഭവസ്ഥലത്തെത്തിയിരുന്നു. അപകടകാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

0Shares