യു.എ.ഇ യില്‍ പൊതുമാപ്പ് ഡിസംബര്‍ ഒന്നുവരെ നീട്ടി

  • Post category:news
  • Reading time:1 min read
You are currently viewing യു.എ.ഇ യില്‍ പൊതുമാപ്പ് ഡിസംബര്‍ ഒന്നുവരെ നീട്ടി

അബുദബി: യു.എ.ഇയില്‍ പൊതുമാപ്പു നീട്ടിയതായി റിപ്പോര്‍ട്ട്. ഡിസംബര്‍ ഒന്നുവരെയാണ് പൊതുമാപ്പു നീട്ടിയിരിക്കുന്നത്. മൂന്നുമാസത്തെ പൊതുമാപ്പ് നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. പ്രവാസികള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ക്ക് തീരുമാനം ഗുണം ചെയ്യും. നിയമലംഘകരായി രാജ്യത്തു തങ്ങുന്ന വിദേശികള്‍ക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യംവിട്ടുപോകാനോ താമസം നിയമവിധേയമാക്കി രാജ്യത്തു തുടരാനോ ഉള്ള അവസരമാണു പൊതുമാപ്പിലൂടെ യു.എ.ഇ ഒരുക്കിയത്. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ 31 ന് അവസാനിക്കുമെന്നയിരുന്നു നേരത്തെ അറിയിച്ചത്. ഫലത്തില്‍ താമസ രേഖകള്‍ ശരിയാക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് ഒരു മാസം കൂടി നീട്ടിക്കിട്ടി.പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കായി ഇതുവരെ 656 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും ഹ്രസ്വ കാലാവധിയുള്ള 275 പാസ്പോര്‍ട്ടുകളും അനുവദിച്ചിട്ടുണ്ടെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡന്‍ നവദ്വീപ് സിങ് സുരി അറിയിച്ചു. ദുബായില്‍ 3,332 എമര്‍ജന്‍സി എക്സിറ്റ് പാസുകളും 1,638 താല്‍ക്കാലിക പാസ്പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറ് മാസം കൂടി രാജ്യത്ത് ജോലി അന്വേഷിക്കാന്‍ തങ്ങുന്നവര്‍ക്കായാണ് താല്‍ക്കാലിക പാസ്പോര്‍ട്ട് ഇന്ത്യന്‍ എംബസി നല്‍കുന്നത്.

0Shares