യാത്രക്കാരുടെ ജീവന് പോലും വിലകല്‍പിക്കാതെ ബസ് ഓട്ടുന്നതിനിടേ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ വിളി; ബസ്സില്‍ സഞ്ചരിച്ച യുവതി പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുന്നു

  • Post category:news
  • Reading time:1 min read
You are currently viewing യാത്രക്കാരുടെ ജീവന് പോലും വിലകല്‍പിക്കാതെ ബസ് ഓട്ടുന്നതിനിടേ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ വിളി; ബസ്സില്‍ സഞ്ചരിച്ച യുവതി പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുന്നു

കണ്ണൂര്‍: ചിറക്കുനിയില്‍ നിന്ന് പെരളശ്ശേരി അമ്പലത്തിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടേ ബസ് ഡ്രൈവറുടെ ഫോണ്‍ വിളി വിവാദത്തില്‍. ബസില്‍ സഞ്ചരിച്ച ഒരു യുവതി സമൂഹമാധ്യമത്തില്‍ സംഭവം പോസ്റ്റ് ചെയ്തതോടെ യുവാവ് ഡ്രൈവ് ചെയ്യുന്നതിന്റെ വീഡിയോവും വൈറലാവുകയാണ്. ഞായറാഴ്ച രാവിലെ എട്ടുമണിയോടയാണ് സംഭവം. കെ.എല്‍. 58. 9097 എന്ന ശ്രീഹരി ബസിലെ ഡ്രൈവറാണ് ഡ്രൈവ് ചെയ്യുന്നതിനിടേ മൊബൈല്‍ഫോണ്‍ ഉപയോഗത്തിലൂടെ സാഹസീകത കാട്ടിയത്. മൂന്നു സ്‌റ്റോപുകള്‍ പിന്നിട്ടുവെങ്കിലും ഫോണ്‍വിളി നിര്‍ത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വച്ചു.

പലരും മൊബൈല്‍ താഴെവച്ച് ഡ്രൈവ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും അതൊന്നുംകൂട്ടാക്കാതെ അതിവേഗത്തില്‍ വണ്ടിയോട്ടുകയായിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു. യാത്രക്കിടെ തലനാരിയിഴക്ക് മൂന്നു തവണ കൂട്ടിയിടിയും ഒഴിവായതായി യാത്രക്കാര്‍ പരാതിപ്പെട്ടു. സഹികെട്ട ബസിലെ ഒരു യാത്രക്കാരി സംഭവം വീഡിയോവിലും പകര്‍ത്തി. നിരവധി യാത്രക്കാരുടെ ജീവനെടുക്കുന്ന അപകടകരമാംവിധം ഫോണ്‍ ചെയ്ത ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

0Shares